Thursday, 11 August 2016
Sunday, 7 August 2016
സഖാവ്
നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും ..
പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ...
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
എന്തു കൊണ്ടോ പൊള്ളിടുന്നിപ്പോള്‍
താഴെ നീയുണ്ടായിരുന്നപ്പോള്‍ ..
ഞാനറിഞ്ഞില്ല വേനലും വെയിലും ..
നിന്‍റെ ചങ്കു പിളര്‍ക്കുന്ന മുദ്രാ
വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ .
എത്ര കാലങ്ങളായ് ഞാന്‍ ഈയിടെ
എത്ര പൂക്കാലമെന്നെ തൊടാതെ പോയ് ...
നിന്‍റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍
എന്‍റെ വേരില്‍ പൊടിഞ്ഞു വസന്തവും
നീ തനിച്ചിരിക്കാറുള്ളിടത്തെന്‍റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു ..
തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങള്‍ പെയ്തു തോരുന്നു ..
പ്രേമമായിരുന്നെന്നും സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ...
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്‍റെ ചങ്കിലെ പെണ്ണായ് പിറന്നിടും ...Monday, 1 August 2016
നീർമാതളം പൂത്തകാലം
എനിക്ക് സ്നേഹം വേണം അത് പ്രകടമായി തന്നെ കിട്ടണം. അകത്തു സ്നേഹമുണ്ട്,പക്ഷെ പ്രകടിപ്പിക്കാനാവില്ല
എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ശവകുടീരത്തില് വന്നു പൂവിട്ടാല്
അവരുടെ സ്നേഹം ഞാനറിയുമോ?
പ്രേമമെന്ന രഥത്തിന്റെ കൊടിക്കൂറയാണ് കാമം.
പ്രേമത്തിനു കാമം കൂടിയേ തീരു
എന്ന് ഞാന് വിശ്വസിക്കുന്നു.
ശരീരത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്
പ്രകടമാക്കാത്ത സ്നേഹം നിരര്തകമാണ് .....
പിശുക്കന്റെ ക്ലാവ് പിടിച്ച പണപ്പെട്ടി പോലെ ഉപയോഗ്യശൂന്യവും
അവരുടെ സ്നേഹം ഞാനറിയുമോ?
പ്രേമമെന്ന രഥത്തിന്റെ കൊടിക്കൂറയാണ് കാമം.
പ്രേമത്തിനു കാമം കൂടിയേ തീരു
എന്ന് ഞാന് വിശ്വസിക്കുന്നു.
ശരീരത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്
പ്രകടമാക്കാത്ത സ്നേഹം നിരര്തകമാണ് .....
പിശുക്കന്റെ ക്ലാവ് പിടിച്ച പണപ്പെട്ടി പോലെ ഉപയോഗ്യശൂന്യവും
Subscribe to:
Posts (Atom)





