Friday, 27 December 2013

നീ

സാധിക്കപെടാത്ത മോഹങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും ഹൃദയത്തില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവക്ക് തീ വെച്ചു,,,,,,,,,,മനസ്സില്‍ അവ കത്തുമ്പോള്‍ അസഹ്യമായ ചൂട്. ഒടുവില്‍ ഒരു വെന്ത ഇറച്ചികഷ്ണമായി മനസ്സു മാറിയപ്പോള്‍ ആണ് നീ വന്നത്,,,,,,

ഒരു കാറ്റ് പോലെ ,,,,,,,,,,, നീ എന്നില്‍ വീശി അടിച്ചു,,,,,എന്നിലെ പൊടിപടലങ്ങളെ ദൂരേക്ക് കൊണ്ടുപോയി.

ഒരു മഞ്ഞുതുള്ളിപോലെ ,,,,,,നീ എന്നിലെ കുഞ്ഞു വെളിച്ചത്തെ നിന്നിലൂടെ ഒരു സൂര്യനായി കാണിച്ചു തന്നു.എന്റെ ഹൃദയത്തോട് ചേര്‍ന്ന് എനിക്ക് നഷടപെട്ട മകരത്തിന്റെ കുളിര്‍ തന്നു.

ഒരു മഴപോലെ,,,,,,,,നീ എന്നിലേക്ക് പെയ്തിറങ്ങി ,,,,,ഇടവപാതിയില്‍ തിരിമുറിയാതെ നീ എന്നെ ഒരമ്മയെ പോലെ വാരിപുണര്‍ന്നു.ഹൃദയത്തില്‍ പുതിയ പ്രതീക്ഷയുടെ നാമ്പുകള്‍ പച്ച വിരിക്കാന്‍ തുടങ്ങി.

ഒരു വസന്തം പോലെ ,,,,,,,,,,, നീ എനിക്ക് ചുറ്റും പൂത്തുനിന്നു.നിനക്കായി ഞാന്‍ വീണ്ടും പാടിത്തുടങ്ങി,,,,,ശോകരാഗങ്ങള്‍ മാത്രം വഴങ്ങിയിരുന്ന തൊണ്ടയില്‍ പ്രണയഗാനം പിറന്നു ,,,,,,,,,നിനക്കായി,,


ഒരു സന്ധ്യപോലെ ,,,,,,,, തുലാമാസത്തിലെ ചുവന്ന ആകാശത്തിനു കീഴെ എന്നെ തനിച്ചാക്കി പോകുമ്പോള്‍ നിനക്കറിയില്ലായിരുന്നു ,,,,,,വരാന്‍ പോകുന്ന കറുത്തരാത്രി ഇനിയുള്ള എന്റെ ജീവിതമാണെന്ന്,,,,

Tuesday, 3 December 2013



ഒരു അഭ്യർത്ഥന





പ്രിയ സുഹൃത്തുക്കളേ,
ഞാൻ ചത്താൽ ശവം ഉടൻ മെഡിക്കൽ കോളെജിനു കൊടുക്കണം.
എന്റെ ശവം പൊതുദർശനത്തിനു വെയ്ക്കരുത്.
ചാനലുകളിൽ ശവപ്രദർശനം നടത്തരുത്.
ശവത്തിൽ പൂക്കൾ വെച്ച് പൂക്കളെ അപമാനിക്കരുത്.
സർക്കാർബഹുമതിയും ആചാരവെടിയും ഒരിക്കലും അനുവദിക്കരുത്.
ദയവായി ആരും അനുശോചിക്കരുത്.സ്തുതിക്കരുത്.
എന്നെക്കാൾ നന്നായി കവിതയെഴുതുന്ന
ധാരാളം കവികൾ ഉണ്ട്.ഇനിയും ഉണ്ടാകും.
അതിനാൽ എന്റെ മരണം തീരാനഷ്ടമാണെന്നു പച്ചക്കള്ളം പറഞ്ഞ്
എന്റെ ഓർമ്മയെ അപമാനിക്കരുത്.

എന്റെ ഭാര്യയയുടെ ദുഃഖത്തിൽ മറ്റാരും പങ്കുചേരരുത്.
അത് അവൾക്കുമാത്രമുള്ള എന്റെ തിരുശേഷിപ്പാണ്.

എന്റെ പേരിൽ അവാർഡ് ഏർപ്പെടുത്തരുത്.
സാഹിത്യ അക്കാദമിയുടെ ചുമരിൽ എന്റെ പടം തൂക്കരുത്.
എനിക്ക് സ്മാരകം ഉണ്ടാക്കരുത്.


എന്റെ കവിതയ്ക്ക്
എന്റെ സ്മരണ നിലനിർത്താൻ കഴിയില്ലെങ്കിൽ
എന്നേക്കുമായി എല്ലാവരാലും
വിസ്മരിക്കപ്പെടുന്നതാണ് എനിക്കു സന്തോഷം.



(ബാലചന്ദ്രൻ ചുള്ളിക്കാട്)
കഥാശേഷം.

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.

യമുനാതടത്തില്‍
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം
മാത്രം അവശേഷിച്ചു.

(ബാലചന്ദ്രൻ ചുള്ളിക്കാട് )

Saturday, 14 September 2013

ഗോട്ഫ്രേ.



ഇന്നലെ ഞാന്‍ കണ്ട
സ്വപ്നത്തിലെവിടെയോ പേരറിയാത്ത
ഒരു മരം പൂത്തിരുന്നു...
നാഴികമണികളുടെ താളത്തിനൊപ്പിച്ച്
ചുവപ്പ് പൂക്കള്‍ പൊഴിച്ച് നിന്നിരുന്ന മരം.
ഇന്ന് ഞാനറിയുന്നു ആ പൂക്കള്‍ക്ക്
രക്തത്തിന്‍റെ ചുവപ്പായിരുന്നു.
മരണത്തിന്‍റെ ഋതുവുമായി
വന്ന രക്തപുഷ്പങ്ങള്‍...
@ഗോട്ഫ്രേ.
തണുത്തുറയാത്ത നെയ്യ്
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാകയ്ക്ക് നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട് പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ…
എനിക്ക് ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട് പോവാന്‍
ഞാനവളോട് എങ്ങിനെ പറയും?…


------------------------------------നന്ദിത

Thursday, 12 September 2013



'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോവുന്ന സീതയാണ് ഞാന്‍. പക്ഷേ എനിക്കുവേണ്ടി വാനരന്മാര്‍ കടലില്‍ പാലം നിര്‍മ്മിക്കുകയില്ല. എനിക്കുവേണ്ടി ആരും യുദ്ധങ്ങള്‍ നടത്തുകയില്ല. എന്നെ മറന്നുകിട്ടുവാന്‍ ആര്‍ക്കും ഒരാഴ്ചക്കാലം മതിയാവും. ഒരിക്കലും അവസാനിക്കാത്ത ഒരു ചെറുകഥ എഴുതുവാന്‍ മോഹിച്ചവളാണ് ഞാന്‍. പക്ഷേ എന്‍റെ മരണത്തോടെ ആ കഥ പൂര്‍ണ്ണമായും അവസാനിക്കും എന്ന് എനിക്കു തോന്നുന്നു. മുഖമില്ലാത്ത ഒരു കപ്പിത്താനാണ് മൃത്യു'

{മാധവിക്കുട്ടി }

Thursday, 27 June 2013


അമ്മ മരിച്ചപ്പോള്‍
 ആശ്വാസമായി
 ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
 ആരും സ്വൈരം കെടുത്തില്ല
 
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
 തല തുവര്‍ത്തണ്ട
 ആരും ഇഴ വിടര്‍ത്തി നോക്കില്ല
 
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
 ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
 പാഞ്ഞെത്തുന്ന ഒരു നിലവിളി
 എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
 
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
 ടോര്‍ച്ചെടുക്കേണ്ട
 വിഷം തീണ്ടി
 രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
 അയല്‍ക്കാരനെയോത്ത്
 ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
 ഇന്നലെ ഇല്ലാതായി
 
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
 ഞാന്‍ എത്തിയാല്‍ മാത്രം
 കെടുന്ന വിളക്കുള്ള വീട്
 ഇന്നലെ കെട്ടു
 
തന്റെ കുറ്റമാണു 
ഞാനനുഭവിക്കുന്നതത്രയും 
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
 അമ്മ ഇന്നലെ മുക്തയായി
 ഒടുവില്‍ അമ്മയെന്നെ
 പെറ്റു തീര്‍ന്നു
 
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
 ദു:ഖം കൊണ്ട്
 ഇനിയാരും കരയുകയില്ല
 -----------------------------------------
 ആശ്വാസം...കല്‍പ്പറ്റ നാരായണന്‍
 --ഒരു മുടന്തന്റെ സുവിശേഷം
 ---------------------------------------

Saturday, 22 June 2013

ഞാൻ മരിക്കുമ്പോൾ 
എന്റെ മാംസവും അസ്ഥികളും 
ദൂരെയെറിഞ്ഞ് കളയരുത്,
അവ കൂനകൂട്ടി വയ്ക്കുക.
അവ അവയുടെ ഗന്ധത്താൽ പറയട്ടെ 

ജീവിതത്തിനെന്തു മേന്മയുണ്ടായിരുന്നുവെന്ന് 
അവസാനത്തിൽ 
സ്നേഹത്തിന്റെ മാഹാത്മ്യമെന്തായിരുന്നുവെന്ന്

Monday, 17 June 2013

  • ഇനി ഞാന്‍ നടന്നകലട്ടെ
    ഹൃദയത്തിന്റെ ഇരുളില്‍
    ശ്വാസം മുട്ടി മരിച്ച എന്റെ സ്വപ്നങ്ങളെ
    കുഴിവെട്ടി മൂടിയ തെമ്മാടികുഴിയിലൂടെ
    ഇനി ഞാന്‍ നടന്നകലട്ടെ
    ... ദൂരേക്ക്
    ചക്രവാളങ്ങള്ക്ക് അപ്പുറത്തേയ്ക്കു
    ഒരു നിഴലിന്റെ രൂപം പുതച്ച്
    ഇനി ഞാന്‍ നടന്നകലട്ടെ

Thursday, 13 June 2013

"പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.
അസ്തമയത്തില്‍ ആറാടിനിന്ന ഒരു താഴ്വരയിലെത്തി.
ഇതിന്‍റപ്പുറം കാണേണ്ടേ? 
ചെറിയ ബിന്ദു വലിയതിനോട് ചോദിച്ചു.
പച്ചപിടിച്ച താഴവര...
ഏട്ടത്തി പറഞ്ഞു, ഞാന്‍ ഇവിടെത്തന്നെ നില്‍ക്കട്ടെ.
എനിക്ക് പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്നില്‍ കിടന്ന അനന്തപദങ്ങളിലേക്ക് അനുജത്തി നോക്കി…
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇത് കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്‌, ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേ ഉള്ളു...
അനുജത്തി നടന്നകന്നു...
അസ്തമയത്തിന്‍റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍കുരുന്നില്‍ നിന്ന് വീണ്ടും അവള്‍ വളര്‍ന്നു, അവള്‍ വലുതായി വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി
മൃതിയുടെ മുലപ്പാല്‍ കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു.
കണ്ണില്‍ സുറുമയും കാതില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചിതലിയുടെ താഴ്വരയില്‍ പൂവിറുക്കാന്‍ എത്തി.അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂ നുള്ളിയെടുത്തപ്പോള്‍ ചമ്പകം പറഞ്ഞു,
അനുജത്തീ നീ എന്നെ മറന്നുവല്ലോ…"

-ഓ.വി.വിജയന്‍)
{ഖസാക്കിന്‍റെ ഇതിഹാസം }

Wednesday, 5 June 2013

ആള്കൂ ട്ടത്തില്‍ എന്നെ അന്വേഷിക്കരുത്, പൊട്ടി ചിരികളില്‍ എന്നെ തേടരുത്, വിലാപ
കൂട്ടത്തിലും ഞാന്‍ ഇല്ല... നിനക്കെന്നെ കാണണമെന്ന് ഉണ്ടെങ്കില്‍ ഇവിടെ ഈ
അക്ഷരങ്ങളില്‍ തിരയുക എന്നെ ഇവിടെ ഉണ്ട് ഞാന്‍....ഈ അക്ഷരങ്ങളില്‍. 


**സൂര്യനായ്‌, ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്‌
മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റ് പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു
മറ്റൊരു വേദനയായ്‌ പൊട്ടിവിരിയുന്നു
താരാട്ടു പാട്ടായ്‌, അലയടിക്കുന്നു.**
:നന്ദിത

Tuesday, 28 May 2013

പിരിയാം പ്രിയേ


പിരിയാം പ്രിയേ നമുക്ക്
കാരണങ്ങൾ ചികയാതെ
പരസ്പരം പഴി ചാരാതെ
തെറ്റും ശരിയും വേർ തിരിക്കാതെ
സ്നേഹം തൂക്കി നോക്കാതെ
നഷ്ടങ്ങളുടെ കണക്കെടുക്കാതെ
മദ്ധ്യസ്ഥതരുടെ ഉപദേശങ്ങളില്ലാതെ
മിഴിയിണ നനയാതെ
സന്തോഷമില്ലാതെ
സന്താപമില്ലാതെ
നിർവികാരതയുടെ തോണി തുഴഞ്ഞിരു
ധ്രുവങ്ങളിലേക്കും യാത്രയാവാം

Tuesday, 21 May 2013

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.
:നന്ദിത



=======================



വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.

Monday, 20 May 2013


ഒരിക്കല്‍ മരണം ജീവിതത്തോടു ചോദിച്ചു 
, നിന്നെ എല്ലാവരും ഒരുപാട് സ്നേഹിക്കാന്‍ എന്താണ് കാരണം ?
ജീവിതം പറഞ്ഞു ....
"നീ വേദനിപ്പിക്കുന്ന സത്യമാണ് .......
ഞാന്‍ മനോഹരമായൊരു കള്ളവും "

Friday, 10 May 2013




Which ways do I go?
Rise with the Sun;
Or sleep with the Moon?
Sleep by the day;
Rise by the night;
Or both interspersed?
Show me a fire
Where I can drop my thoughts
One by one;
And cook my heart
No guests.
The barbecue is strictly for me
Who knows
I might wake up with sunrise
The next morning

Nanditha(1992 Dec)
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും
അനിയന്റെ ആശംസകൾക്കും
അമ്മ വിളമ്പിയ പാൽ‍പായസത്തിനുമിടക്ക്
ഞാൻ തിരഞ്ഞത്
നിന്റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക
ഒടുവിൽ പഴയ പുസ്തക കെട്ടുകൾക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോൾ
അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നു


(നന്ദിത -1988)

Tuesday, 7 May 2013


നന്ദി തിരുവോണമേ നന്ദി.. നീ വന്നുവല്ലേ...
അടി മണ്ണിടിഞ്ഞു കടയിളകി ചെരിഞ്ഞൊരു കുനുംതുമ്പയില്‍ .... ചെറു ചിരി വിടര്‍ത്തി നീ വന്നുവല്ലേ..

കവിത : എന്‍. എന്‍. കക്കാട് 


"      മരണം പാതി വെന്തിരിക്കുന്നു
      പാകമാകുന്നതും കാത്തു ,
      ഈ അടുപ്പിനു മുന്നില് നീ ഇനിയും  കാതിരിക്കുമെന്നോ ..... ?????   "

Monday, 6 May 2013



 
What is that crack on the face ?

A burrow ?

Rather a sneaky trench.


You call it a smile ?!

I know

That is amiability.

But why don’t your eyes keep quiet?

Discipline them

Or they get out of control

Why not tear them out ?


Throw them on the rocks


So that they would never sprout.

They are to die with this century.

Saturday, 27 April 2013


" My Mask too fine and serene,

  My smile ugly, words worthless,


  The mask is torn to pieces,


  Still I wear a self conscious laugh….”


"ഒരു നാള്‍ എന്റെ ഹൃദയത്തിന്റെ

ചുവപ്പു നീ തിരിച്ചറിയും

അന്നെന്റെ രക്തം കൊണ്ടു

മേഘങ്ങള്‍ ചുവക്കും

എന്റെ നിശ്വാസത്തിന്റെ കാറ്റില്‍

ചുവന്ന മഴയായ് അതു പെയ്തു വീഴും

... അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും

ചുവന്നു പൂക്കും അപ്പോള്‍.....

ഒരു പക്ഷെ ഞാന്‍ മരിച്ചിരിക്കും"

-ഖലീല്‍ ജിബ്രാന്‍.

പ്രണയം...

അടര്‍ന്നു വീഴുമൊരു ഗുല്‍മോഹര്‍ പോലെ ,

എന്നിലെ പ്രണയവും മരിച്ചിരിക്കുന്നു.

മരവിച്ച പ്രണയം എന്നില്‍ കവിതയായ് ഉണരുന്നു;
ഇനി ഇത് നിനക്കായി തുടിക്കും ഒരു വിഷാദ ഗീതം.

ഓര്‍മകളില്‍ ഇനിമേല്‍ വരാതിരിക്കൂ നീ;
നീ വരുമ്പോള്‍ എന്നിലെ പ്രണയവും മരിച്ചിരിക്കാം.
എനിക്കറിയാമായിരുന്നു നീ എന്നെ മറക്കുമെന്ന്........

മടങ്ങിവരാനാവാത്ത ദൂരത്തില്‍ ആരും അകന്നു പോയിട്ടില്ല....വീണ്ടെടുക്കനാവാത്ത വിധത്തില്‍ ഒന്നും കളഞ്ഞു പോയിട്ടുമില്ല....
ഇരുളിന്‍റെ മുറ്റത്ത് മൂകതയുടെ തോള്‍ചേര്‍ന്ന് കദനം കഥ പറയുമ്പോള്‍,
എന്നെ സ്നേഹിക്കാന്‍ ഞാന്‍ പോലും ഉണ്ടായിരുന്നില്ലെന്ന്
ഓര്‍മ്മകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നത്‌ കണ്ണീരോടെ ഞാന്‍ കേട്ടിരുന്നു....
നമ്മള്‍ ഒരുമിച്ചു ഒരു നോവല്‍ എഴുതാന്‍ തീരുമാനിച്ചിരുന്നു. രാധയെയും കൃഷ്ണനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി. എഴുത്തിന്റെ വഴികളില്‍ എവിടെയോ നാം രാധയെയും കൃഷ്ണനെയും പോലെ ഇരുവഴിക്കു പിരിഞ്ഞു പോയി. ഇന്ന് നീ പറഞ്ഞു എന്‍റെ രാധേ....വൃന്ദാവനത്തില്‍ നീയും നിന്റെ സ്നേഹവും ഉണ്ട് എന്നുള്ളതാണ് എന്നെ എന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. നിന്റെ പ്രണയം പോലെ മറ്റൊരു പ്രണയവും ഞാന്‍ അറിഞ്ഞിട്ടില്ല. നീയില്ലാതെ എനിക്ക് മടുത്തിരിക്കുന്നു. നിന്നിലേക്ക്‌ ഞാന്‍ മടങ്ങുകയാണ്. ഇരുകൈകളും നീട്ടി നീയെന്നെ സ്വീകരിക്കുക. ഞാന്‍ നിന്നോട് തിരിച്ചു ചോദിച്ചു ഇതുതന്നെയായിരുന്നില്ലേ നമ്മള്‍ എഴുതാന്‍ തീരുമാനിച്ചിരുന്നത്? ആ രാധയും കൃഷ്ണനും നമ്മള്‍ തന്നെ ആയിരുന്നില്ലേ....? ഭൂമിയില്‍ പ്രണയം നിലനില്‍ക്കുന്ന കാലത്തോളം നമ്മളെ വേര്‍പിരിക്കാന്‍ ആര്‍ക്കു കഴിയും?
ഇപ്പോഴീ കുംബസാരകൂട്ടില്‍ നാം തനിച്ചു...
കുംബസാരങ്ങള്‍ക്കിടയില്‍ പലരും വന്നേക്കാം ..
അപ്പോഴും നീയെന്നെ വെറുക്കരുത്...!
എന്നിലെ എന്നെ ഞാന്‍ അറിയുന്നതിന്മുന്പ്‌,
എന്‍റെ മോഹങ്ങള്‍ക്ക് നിറച്ചാര്‍ത്തുകള്‍ത്തേടി,
കൂട്ടം തെറ്റി കൂടുവിട്ടു പറന്നകന്നകാലം,
തിരികെ വിളിച്ചോരെന്‍ ദൌര്‍ബല്ല്യമേ ..
ഇപ്പോഴീ വിഷാദങ്ങള്‍ക്ക് കൂട്ടിരിക്കാന്‍
എന്നെ ചേര്‍ത്ത് വെച്ചൊരു സാക്ഷ്യം പറയുവാന്‍
ഒരു പുതുമഴയായി നീ പെയ്തിറങ്ങുവതെന്നോ....!
'മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)
"പ്രിയേ ...
ആ പൂവ് നീയെന്തു ചെയ്തു .?...?
ഏതു പൂവ് .?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?
ഓ .. അതോ ?
അതെ അതെന്തു ചെയ്തു .?
തിടുക്കപെട്ട് അന്വേഷികുന്നതെന്തിന്?
ഓ . ഒന്നുമില്ല "എന്റെ ഹൃദയമായിരുന്നു അത് ...!------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------- ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. ( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന് )


ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്‌നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…

Friday, 26 April 2013




"ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''

Thursday, 25 April 2013

ശരിയായ ശവസംസ്കാരം

മരണശേഷം, ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തൻ സ്വാമികളോട് ചോദിച്ചു.

സ്വാമികൾ: അതു ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിനു വളം വയ്ക്കുന്നത് നന്ന്.

ഭക്തൻ: അയ്യോ! സ്വാമീ!

സ്വാമി: എന്താ! നോവുമോ?

(നൂറ്റിത്തൊണ്ണൂറ്റിയെട്ടാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)

വിഗ്രഹങ്ങളും തലമുടിയും

ബർമ്മയിൽ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് തൃപ്പാദങ്ങൾ ചോദിച്ചു;

സ്വാമികൾ: ബുദ്ധക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളുണ്ടോ?

ശിഷ്യൻ: ഹിന്ദുക്ഷേത്രങ്ങളിലുള്ളതിലുമധികം വിഗ്രഹങ്ങളുണ്ട്.

സ്വാമികൾ: അതു മുടിവെട്ടുന്നതു പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാവാൻ തുടങ്ങും; വിഗ്രഹം പാടില്ലെന്നു നിർബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വർദ്ധിച്ചത്.

(നൂറ്റിയമ്പത്തൊമ്പതാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)