Thursday, 25 April 2013

ശരിയായ ശവസംസ്കാരം

മരണശേഷം, ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഏതാണ് നല്ലതെന്ന് ഒരു ഭക്തൻ സ്വാമികളോട് ചോദിച്ചു.

സ്വാമികൾ: അതു ചക്കിലിട്ട് ആട്ടിയിട്ട് തെങ്ങിനു വളം വയ്ക്കുന്നത് നന്ന്.

ഭക്തൻ: അയ്യോ! സ്വാമീ!

സ്വാമി: എന്താ! നോവുമോ?

(നൂറ്റിത്തൊണ്ണൂറ്റിയെട്ടാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)

വിഗ്രഹങ്ങളും തലമുടിയും

ബർമ്മയിൽ സഞ്ചാരം നടത്തിവന്ന ഒരു ശിഷ്യനോട് തൃപ്പാദങ്ങൾ ചോദിച്ചു;

സ്വാമികൾ: ബുദ്ധക്ഷേത്രങ്ങളിൽ വിഗ്രഹങ്ങളുണ്ടോ?

ശിഷ്യൻ: ഹിന്ദുക്ഷേത്രങ്ങളിലുള്ളതിലുമധികം വിഗ്രഹങ്ങളുണ്ട്.

സ്വാമികൾ: അതു മുടിവെട്ടുന്നതു പോലെയാണ്. വെട്ടുന്തോറും വേഗവും അധികവും ഉണ്ടാവാൻ തുടങ്ങും; വിഗ്രഹം പാടില്ലെന്നു നിർബന്ധിച്ചതുകൊണ്ടായിരിക്കാം ഇത്ര വർദ്ധിച്ചത്.

(നൂറ്റിയമ്പത്തൊമ്പതാം താൾ, നാരയണഗുരു സമാഹാരഗ്രന്ഥം, പികെ ബാലകൃഷ്ണൻ, ഡിസിയുടെ അഞ്ചാം പതിപ്പ്)

No comments:

Post a Comment