Tuesday, 29 December 2015

AWAKE -
Do you think you are awake?
Each morning you open your eyes, that is one thing,
but to be awake is totally different.
Just close your eyes any time in the day and you will find an undercurrent of dreams, fantasies going on... People in the so-called waking state are not awake; they are still dreaming, just their eyes are open. They are behaving mechanically.
Yes, they are efficient in doing the routine work, because they have become accustomed to doing it. There is something like a robot part of the mind: once you have learned to do a certain thing it is transformed to the robot part of the mind; then it goes on doing it without your being aware of it. It is programmed.
And this is one of the things to be very deeply understood: we are all programmed. We have been programmed by the priests, by the politicians, by all kinds of ideologists. From the very childhood you have been programmed; a certain program has been put into your head and you are following that program . . ,
Your so-called waking state is full of mechanical habits; you simply go on repeating them-and each generation goes on giving its mechanical habits to the new generation. That's why progress seems to be so impossible, because parents go on imprinting their children with their programming, and that programming has been coming for centuries, maybe thousands-of-years-old programming...
This waking state is not a real waking state.
The real waking state happens only when you
are completely deprogrammed, unconditioned.
- OSHO
PHILOSOPHIA ULTIMA

Friday, 4 December 2015

ഫീനിക്സ്

പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചോടെ, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു.  അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ  നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.

നിക്സ് - പുരാതന ഈജിതുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.

Sunday, 30 August 2015

"എനിക്കു പിന്നാലെ വരുന്നവർക്കു വായിക്കാനായി ഞാനിതാ എഴുതിവയ്ക്കുന്നു: ഞാൻ യാതൊന്നിലും വിശ്വസിക്കുന്നില്ല, മറവിയാണ്മോചനം, സർവ്വതും എനിക്കു മറക്കണം, എന്നെ മറക്കണം, ലോകത്തെ മറക്കണം. നേരുള്ള കുമ്പസാരങ്ങൾ കണ്ണീരു കൊണ്ടെഴുതിയവയാണ്‌. എന്നാൽ എന്റെ കണ്ണീരിൽ ലോകം മുങ്ങിപ്പോകും, എനിക്കുള്ളിലെ അഗ്നി അതിനെ ചാമ്പലാക്കും. എനിക്കാരുടെയും തുണ വേണ്ട, ഒരു പ്രോത്സാഹനവും ഒരു സാന്ത്വനവും വേണ്ട..."

കമല ദാസ് - നാണി
--------------------------

വയറ്റിലുണ്ടായ നാണി എന്ന വേലക്കാരി
ഒരു ദിവസം മറപ്പുരയിൽ കെട്ടിത്തൂങ്ങി മരിച്ചു.
പോലീസ് എത്തുന്നതു വരെ നീണ്ട മൂന്നു മണിക്കൂർ
അവൾ അവിടെ തൂങ്ങിക്കിടന്നു,
ചേലു കെട്ട ഒരു ബൊമ്മ.
ഇളംകാറ്റിൽ കയറിൻതുമ്പത്തു കിടന്നവളാടുമ്പോൾ
അന്നു കുട്ടികളായിരുന്ന ഞങ്ങൾ കരുതി,
നാണി ഞങ്ങളെ ചിരിപ്പിക്കാൻ വേണ്ടി
ഒരു കോമാളിനൃത്തം നടത്തുകയാണെന്ന്.
പിന്നെ അവിടെ കാടു കയറി.
വേനൽ കഴിയും മുമ്പേ 
വാതിലിലും ചുമരുകളിലും
മഞ്ഞപ്പൂക്കൾ പൊത്തിപ്പിടിച്ചിരുന്നു.
ആരും പോകാതെയായ മറപ്പുര
പിന്നെയൊരു ബലിത്തറയായി,
പ്രാണൻ വെടിഞ്ഞൊരു ഭഗവതിയ്ക്ക്
വെയിലു വീഴുന്നൊരു ശ്രീകോവിൽ.
ഒന്നുരണ്ടു കൊല്ലം കഴിഞ്ഞൊരു നാൾ
മുത്തശ്ശിയോടു ഞാൻ ചോദിച്ചു,
നമ്മുടെ നാണിയെ ഓർമ്മയില്ലേ,
കിണറ്റിങ്കരയിൽ നിർത്തി എന്നെ കുളിപ്പിച്ചിരുന്ന
കൊഴുത്തിരുണ്ട നാണി?
മുത്തശ്ശി കണ്ണട മൂക്കിൽ ഇറക്കിവച്ചിട്ട്
എന്നെ തുറിച്ചുനോക്കി.
നാണി, അവർ ചോദിച്ചു, ഏതാണവൾ?
ചോദ്യത്തോടെ നാണിയുടെ കഥ കഴിഞ്ഞു.
ഓരോ സത്യവും അങ്ങനെ ഓരോ ചോദ്യത്തോടെ തീരുന്നു.
മനഃപൂർവ്വമെടുത്തുപയോഗിക്കുന്ന ബാധിര്യമാണ്
നശ്വരതയെ അനശ്വരമാക്കുന്നത്,
നിയതമായതിനെ അനിയതമാക്കുന്നത്.
ഭാഗ്യം ചെയ്തവരാണവർ,
ചോദ്യം ചോദിച്ചിട്ട് 
ഉത്തരത്തിനു കാക്കാതെ മുന്നോട്ടു പോകുന്നവർ,
സന്ദേഹങ്ങളുടെ പോറലേല്ക്കാതെ
മൗനത്തിന്റെ നീലിച്ച മണ്ഡലത്തിൽ താമസമാക്കിയവർ.
കുയിലിന്റെ മുട്ടയിൽ സംഗീതം പോലെ,
ചോരയിൽ തൃഷ്ണ പോലെ,
മരത്തിൽ നീരു പോലെ
ജീവനിൽ നിഹിതമായ സമാധാനം
അവർക്കുള്ളതല്ലോ...

Tuesday, 25 August 2015

'വിസ്ഫോടനത്തിന്റെ മുഹൂർത്തത്തിലേക്കടുത്തുകൊണ്ടിരിക്കുന്ന അഗ്നിപർവതങ്ങളാണു നാമൊക്കെ: പക്ഷേ അതെത്ര ആസന്നമാണെന്നോ, വിദൂരമാണെന്നോ ആർക്കുമറിയില്ല- ദൈവത്തിനു പോലും.'
(നീറ്റ്ച്ച 1900 ആഗസ്റ്റ്‌ 25നു മരിച്ചു)

Thursday, 6 August 2015

കൃഷ്ണാ നീ വെറും കിനാവെന്നു
ഈ രാധ വിശ്വസിച്ചില്ല
നിന്‍റെ കരവലയത്തില്‍
ഒതുങ്ങിയപ്പോള്‍
ഋതുക്കള്‍ മാറുന്നതും
ഇലകള്‍ കൊഴിയുന്നതും
മഞ്ഞു വീഴുന്നതും
ഞാന്‍ അറിഞ്ഞതുമില്ല
എന്നില്‍ വസന്തം നിറഞ്ഞു നിന്നു
നിത്യവും അനശ്വരമായ പ്രേമം
നീ എന്നില്‍ പ്രവേശിച്ചപ്പോള്‍
ഈ ശരീരം നിന്‍റെ ഗൃഹമായി
ഈ ആത്മാവ് നിന്‍റെ ശയ്യാഗൃഹം
ഒരു പ്രതിമ മാത്രമായിരുന്നു ഞാന്‍
കല്ലായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍
സംഗീതം ശ്രവിക്കാതവള്‍
വാര്ധക്യത്തിലേക്ക് നിരന്തരം
മെല്ലെ മെല്ലെ ചരിച്ചവള്‍
സൃഷ്ട്ടിയുടെ പൊരുള്‍ തേടിയവള്‍
നീ വെറും കിനാവെന്നു
ഈ രാധ വിശ്വസിക്കണോ
സ്വര്‍ഗ്ഗവും വെറും കിനവായി മാറുമോ...??
(മാധവിക്കുട്ടി - കിനാവ് കണ്ട രാധ)
അറിവ് ജീവിതത്തെ ബാധിക്കുന്ന പ്ളേഗാണ്‌; ബോധം, അതിന്റെ ഹൃദയത്തിലേറ്റ ഉണങ്ങാത്ത മുറിവും. മനുഷ്യനാവുക എന്നാൽ അതൊരു ദുരന്തമല്ലേ, ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടക്കാൻ വിധിക്കപ്പെട്ട അതൃപ്തജീവിയാവുക?

Monday, 3 August 2015



I LOVE U LIKE A RIVER.............


“I receive your love and I give you mine. Not the love of a man for a woman, not the love of a father for a child, not the love of God for his creatures. But a love with no name and no explanation like a river that cannot explain why it follows a particular course, but simply flows onwards. A love that asks for nothing and gives nothing in return; it is simply there. I will never be yours and you will never be mine; nevertheless, I can honestly say: I love you”

Wednesday, 6 May 2015

കുമ്പസാര കുറിപ്പ്
ഒരു തണല് മരമാകാന്
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു
നിന്റെ നിഴലിനെ വെറുത്തവര്
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര് നിന്റെ ശൂന്യതയില്
നീ ,ജീവിതത്തിന്റെ പച്ച
പരമാര്ത്ഥം
എന്നേറ്റു പറയുകയാണ് ....
മോര്‍ച്ചറിയില്‍
ഇരുണ്ടൊരു മൂലയ്ക്ക്
നെഞ്ചു പിളര്‍ന്നു കിടക്കുന്നു
ഏകാകിയായൊരു അനാഥശവം

ചുണ്ടില്‍ അപ്പോളും
ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു
കണ്ണില്‍ ഒരു കണ്ണുനീര്‍ത്തുള്ളി
പൊഴിയുവാന്‍ കാത്തുനില്‍ക്കുന്നു

വലം കയ്യില്‍ അവളുടെ
പേര് പച്ചകുത്തിയത് മാഞ്ഞിരുന്നില്ല
ഇടം കയ്യില്‍ കട്ടപിടിച്ച
ചോരയ്ക്ക് നിറം മങ്ങിയിരുന്നില്ല

വിറയ്ക്കുന്ന കൈകളാല്‍
മരവിച്ച ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍
ആ ഹൃദയം പെട്ടെന്ന് മിടിച്ചുവോ
അത് എന്നോട് പറയുന്നപോലെ
അവളെ ഞാന്‍ സ്നേഹിച്ചിരുന്നു

Wednesday, 18 March 2015

നീ

സാധിക്കപെടാത്ത മോഹങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും ഹൃദയത്തില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവക്ക് തീ വെച്ചു,,,,,,,,,,മനസ്സില്‍ അവ കത്തുമ്പോള്‍ അസഹ്യമായ ചൂട്. ഒടുവില്‍ ഒരു വെന്ത ഇറച്ചികഷ്ണമായി മനസ്സു മാറിയപ്പോള്‍ ആണ് നീ വന്നത്,,,,,,

ഒരു കാറ്റ് പോലെ ,,,,,,,,,,, നീ എന്നില്‍ വീശി അടിച്ചു,,,,,എന്നിലെ പൊടിപടലങ്ങളെ ദൂരേക്ക് കൊണ്ടുപോയി.

ഒരു മഞ്ഞുതുള്ളിപോലെ ,,,,,,നീ എന്നിലെ കുഞ്ഞു വെളിച്ചത്തെ നിന്നിലൂടെ ഒരു സൂര്യനായി കാണിച്ചു തന്നു.എന്റെ ഹൃദയത്തോട് ചേര്‍ന്ന് എനിക്ക് നഷടപെട്ട മകരത്തിന്റെ കുളിര്‍ തന്നു.

ഒരു മഴപോലെ,,,,,,,,നീ എന്നിലേക്ക് പെയ്തിറങ്ങി ,,,,,ഇടവപാതിയില്‍ തിരിമുറിയാതെ നീ എന്നെ ഒരമ്മയെ പോലെ വാരിപുണര്‍ന്നു.ഹൃദയത്തില്‍ പുതിയ പ്രതീക്ഷയുടെ നാമ്പുകള്‍ പച്ച വിരിക്കാന്‍ തുടങ്ങി.

ഒരു വസന്തം പോലെ ,,,,,,,,,,, നീ എനിക്ക് ചുറ്റും പൂത്തുനിന്നു.നിനക്കായി ഞാന്‍ വീണ്ടും പാടിത്തുടങ്ങി,,,,,ശോകരാഗങ്ങള്‍ മാത്രം വഴങ്ങിയിരുന്ന തൊണ്ടയില്‍ പ്രണയഗാനം പിറന്നു ,,,,,,,,,നിനക്കായി,,


ഒരു സന്ധ്യപോലെ ,,,,,,,, തുലാമാസത്തിലെ ചുവന്ന ആകാശത്തിനു കീഴെ എന്നെ തനിച്ചാക്കി പോകുമ്പോള്‍ നിനക്കറിയില്ലായിരുന്നു ,,,,,,വരാന്‍ പോകുന്ന കറുത്തരാത്രി ഇനിയുള്ള എന്റെ ജീവിതമാണെന്ന്,,,,

Wednesday, 4 March 2015

ഒരു ദിവസം ഉണങ്ങിയ
മരക്കൊമ്പുകളില്‍
പൂക്കളായ് വിടരുന്നതായ്
ഞാന്‍ സ്വപ്‌നം കണ്ടു.
ഒരു ദിവസം കറുത്തവാവിനെ മറയ്ക്കുന്ന
ചന്ദ്രബിംബമായി തെളിയുന്നത്
ഞാന്‍ സ്വപ്‌നം കണ്ടു.

Tuesday, 24 February 2015

Hell is a state of mind than a place
To enjoy the rainbow first enjoy the rain
Come now all of you satans...Being a servant of Lord,I want to see what you can do to me
Me!!!!!!!!!!!1I dont know were to start.
God created us free.We are also free to ruin ourself
My joueney is like a karmayogi...It never ends...

Oralude kenavukale kadam vange mattoralk parakkanavella...

May be this is what remains at last....TONES AND TONES OF LONELINESS
Sometimes GOD shore blessings like this...destroying everything around
Rememember u r special.no one can play ur role better than you
Do not xpect love and respect...giv it instead
When promises are not kept...close friends are lost..
REMEMBER,there is nothing more merciful than the death by burning;
that is the most legitimate form of purification.
The fire burning the skin
but clinching the soul,
which can then rise up to the glory of god



REMEMBER,there is another court in heaven
& that court will demand to know how you carried out GODS wishes on earth. 
IT WILL ALL END ONE DAY

You cant see it.......
But my body is covered in open wounds that are constantly bleeding.
I wake each morning
wanting to die
before the day is out,
But i continue to live,
FIGHTING AND SUFFERING
clinning on the certainity that
IT WILL ALL END ONE DAY
Tears arewords to be shead...
Be live in the impossible and win in a Battle consider to be lost..
HEAVEN/HELL

In a second before our death,
each of us understands the real reason for our existence
and out of that movement
HEAVEN or HELL is formed.....