"എനിക്കു പിന്നാലെ വരുന്നവർക്കു വായിക്കാനായി ഞാനിതാ എഴുതിവയ്ക്കുന്നു: ഞാൻ യാതൊന്നിലും വിശ്വസിക്കുന്നില്ല, മറവിയാണ് മോചനം, സർവ്വതും എനിക്കു മറക്കണം, എന്നെ മറക്കണം, ഈ ലോകത്തെ മറക്കണം. നേരുള്ള കുമ്പസാരങ്ങൾ കണ്ണീരു കൊണ്ടെഴുതിയവയാണ്. എന്നാൽ എന്റെ കണ്ണീരിൽ ലോകം മുങ്ങിപ്പോകും, എനിക്കുള്ളിലെ അഗ്നി അതിനെ ചാമ്പലാക്കും. എനിക്കാരുടെയും തുണ വേണ്ട, ഒരു പ്രോത്സാഹനവും ഒരു സാന്ത്വനവും വേണ്ട..."
No comments:
Post a Comment