Friday, 9 December 2016

There is Some Kiss We Want


There is some kiss we want
with our whole lives,
the touch of spirit on the body.

Seawater begs the pearl
to break its shell.

And the lily, how passionately
it needs some wild darling.

At night, I open the window
and ask the moon to come
and press its face against mine.
Breathe into me.

Close the language-door
and open the love-window.

The moon won't use the door,
only the window.

sufi mystic - jelaluddin rumi - 13th century

As translated by Coleman Barks.

The You Pronoun


Someone asked once, What is love?

Be lost in me, I said. You will know love when that happens.

Love has no calculating in it. That is why it is said to be a quality of God and not of human beings.
God loves you is the only possible sentence. The subject becomes the object so totally that it can't be turned around. Who will the you pronoun stand for if you say, You love God?


Sunday, 13 November 2016

Aleph


"They say that in the second before our death, each of us understands the real reason for our existence, and out of that moment, Heaven or Hell is born. Hell is when we look back during that fraction of a second and know that we wasted an opportunity to dignify the miracle of life. Paradise is being able to say at that moment: 'I made some mistakes, but I wasn’t a coward. I lived my life and did what I had to do.'"

"What hurts us is what heals us. Life has been very hard on me, but, at the same time, it has taught me a great deal. You can’t see it, but my body is covered in open wounds that are constantly bleeding. I wake up each morning wanting to die before the day is out, but I continue to live, suffering and fighting, fighting and suffering, clinging on to the certainty that it will all end one day. Please, don’t leave me alone here. This journey is my salvation."

Words are tears that have been written down. Tears are words that need to be shed. Without them, joy loses all its brilliance and sadness has no end. Thank you, then, for your tears.
Taken from “Aleph”, by Paulo Coelho

Wednesday, 9 November 2016

A Hero



Three times I had the lust to kill,

To clutch a throat so young and fair,

And squeeze with all my might until

No breath of being lingered there.

Three times I drove the demon out,

Though on my brow was evil sweat. . . .

And yet I know beyond a doubt

He'll get me yet, he'll get me yet.




I know I'm mad, I ought to tell

The doctors, let them care for me,

Confine me in a padded cell

And never, never set me free;

But Oh how cruel that would be!

For I am young - and comely too . . .

Yet dim my demon I can see,

And there is but one thing to do.




Three times I beat the foul fiend back;

The fourth, I know he will prevail,

And so I'll seek the railway track

And lay my head upon the rail,

And sight the dark and distant train,

And hear its thunder louder roll,

Coming to crush my cursed brain . . .

Oh God, have mercy on my soul!

by Robert William Service

Thursday, 3 November 2016

പാരിതോഷികം



മാധവിക്കുട്ടി

‘ഞാൻ എഴുതുന്നത്‌ ഒരു ആത്മബലിയാണ്‌. തൊലികീറി എല്ലുപൊട്ടിച്ച്‌ മജ്ജ പുറത്ത്‌ കാണിക്കുകയാണ്‌ ഞാൻ. ഇതാണ്‌ ആത്മബലി. പലതും എഴുതുമ്പോൾ എന്നെത്തന്നെ കൊല്ലുകയാണ്‌ ഞാൻ’ .

Saturday, 22 October 2016

In the Arms of the Beloved


I tried to find Him on the Christian cross, 
but He was not there;

 I went to the Temple of the
Hindus and to the old pagodas, but
 I could not find a trace of Him anywhere

I searched on the mountains and in the valleys
but neither in the heights nor in the depths was  I able to find Him.

 I went to the Ka'bah in Mecca,but  He was not there either

I questioned the scholars and philosophers but He was beyond their understanding

Finally, I looked into my. own heart and there I saw him 
He was nowhere else to be found
                                                                                                     


                                                                       Rumi 

Monday, 3 October 2016

നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം

All the ways
I lost so far
Have been to you.

നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം.


Don't ask me the way to my house,
Each time i come and go a different way
Like you to my dreams.

എന്റെ വീട്ടിലേക്കുള്ള വഴി 
എന്നോടു ചോദിക്കരുത്, 
ഓരോ തവണയും
 ഞാന്‍ വരുന്നതും പോകുന്നതും 
ഓരോ വഴി, 
നീ എന്റെ സ്വപ്നത്തിലേക്ക് 
എന്നപോലെ.......

Whose dreams are you and me?
Whose'er , may the dreamer never wale up.

 ആരുടെ സ്വപ്നമാണ് 
നീയും ഞാനും,
 ആരുടെതായാലും
 ഒരിക്കലും
 ഉണരാതിരിക്കട്ടെ 
ആ ആള്‍.......

പ്രണയശതകം
ടി. പി. രാജീവന്‍

Thursday, 11 August 2016

ഒരു സങ്കീര്‍ത്തനം പോലെ





"ചിലപ്പോൾ ചിലരുടെ മൗനം അവരുടെ അലർച്ചയേക്കാൾ ഭയാനകമാണ് '' 
-- ഒരു സങ്കീര്‍ത്തനം പോലെ

Sunday, 7 August 2016

സഖാവ്

നാളെയീ പീത പുഷ്പങ്ങള്‍ കൊഴിഞ്ഞിടും .. പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ കൊല്ലം മുഴുക്കെ ജയിലിലാണോ... എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ എന്തു കൊണ്ടോ പൊള്ളിടുന്നിപ്പോള്‍ താഴെ നീയുണ്ടായിരുന്നപ്പോള്‍ .. ഞാനറിഞ്ഞില്ല വേനലും വെയിലും .. നിന്‍റെ ചങ്കു പിളര്‍ക്കുന്ന മുദ്രാ വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍ . എത്ര കാലങ്ങളായ് ഞാന്‍ ഈയിടെ എത്ര പൂക്കാലമെന്നെ തൊടാതെ പോയ് ... നിന്‍റെ കൈപ്പട നെഞ്ചില്‍ പടര്‍ന്ന നാള്‍ എന്‍റെ വേരില്‍ പൊടിഞ്ഞു വസന്തവും നീ തനിച്ചിരിക്കാറുള്ളിടത്തെന്‍റെ പീതപുഷ്പങ്ങളാറിക്കിടക്കുന്നു .. തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു പൂമരങ്ങള്‍ പെയ്തു തോരുന്നു .. പ്രേമമായിരുന്നെന്നും സഖാവേ പേടിയായിരുന്നെന്നും പറഞ്ഞിടാന്‍ ... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്‍റെ ചങ്കിലെ പെണ്ണായ് പിറന്നിടും ...


Monday, 1 August 2016

Rumi



A sufi holy man was asked what forgiveness is. 
He said, - it is the fragrance that flowers give when they are crushed.


താമര

വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌ വിരിഞ്ഞൊരു താമരപ്പൂവ്‌;

തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍ മരണം.

പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.


 (നന്ദിത )

നീർമാതളം പൂത്തകാലം



എനിക്ക് സ്നേഹം വേണം അത് പ്രകടമായി തന്നെ കിട്ടണം. അകത്തു സ്നേഹമുണ്ട്,പക്ഷെ പ്രകടിപ്പിക്കാനാവില്ല
എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
ശവകുടീരത്തില് വന്നു പൂവിട്ടാല്
അവരുടെ സ്നേഹം ഞാനറിയുമോ?
പ്രേമമെന്ന രഥത്തിന്റെ കൊടിക്കൂറയാണ് കാമം.
പ്രേമത്തിനു കാമം കൂടിയേ തീരു
എന്ന് ഞാന് വിശ്വസിക്കുന്നു.
ശരീരത്തിലൂടെയാണ് നാം എല്ലാം അറിയുന്നത്

പ്രകടമാക്കാത്ത സ്നേഹം നിരര്തകമാണ് .....
പിശുക്കന്റെ ക്ലാവ് പിടിച്ച പണപ്പെട്ടി പോലെ ഉപയോഗ്യശൂന്യവും


നീർമാതളം




മറക്കാൻ കഴിയാഞ്ഞിട്ടല്ല -

"ഓർത്തുവെയ്ക്കാൻ 
നിന്നെക്കാൾ സുന്ദരമായ 
മറ്റൊന്നും ഇല്ലാത്തതു കൊണ്ടാണ്"


Saturday, 23 July 2016

എന്‍റെ ചരമക്കുറിപ്പ്


സുന്ദരമായ ഈ ഭൂഗോളത്തില്‍ എനിക്ക് അനുവദിച്ചുതന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെ ഇല്ല. അല്ലാഹുവിന്‍റെ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം... അനന്തം... അനന്തമായ സമയം.
ഇതുവരെ ദിവസവും രാവിലെ കിടക്കപ്പായയില്‍നിന്ന് എണീക്കുമ്പോള്‍ - രാവിലെ എന്നൊന്നും പറയാന്‍ ഒക്കുകില്ല കേട്ടോ - ഞാന്‍ പറയുമായിരുന്നു: 'സലാം. സമയകാലങ്ങളുടെ അനന്തതയില്‍നിന്ന് ഒരു ദിവസംകൂടി അനുവദിച്ചുതന്നല്ലോ. നന്ദി!'
ഞാന്‍ ഹൈന്ദവസംന്യാസിമാരുടെകൂടെയും മുസ്‌ലിം സംന്യാസിമാരായ സൂഫികളുടെ കൂടെയും കഴിച്ചുകൂട്ടിയ നാളുകള്‍ ഓര്‍മയില്‍ വരുന്നു. അന്വേഷണമായിരുന്നു. ദൈവനാമങ്ങള്‍ ഉരുവിടുമായിരുന്നു. നിരന്തരമായ ധ്യാനമായിരുന്നു. താടിയും മുടിയും നീട്ടി ഏതാണ്ട് പരിപൂര്‍ണ നഗ്നതയിലുള്ള ഇരിപ്പ് - പത്മാസനം, യോഗദണ്ഡ്. ദൈവം തമ്പുരാനേ, ഓര്‍ക്കുന്നു. പ്രപഞ്ചങ്ങളായ സര്‍വപ്രപഞ്ചങ്ങളെയും ബോധമണ്ഡലത്തില്‍ കേന്ദ്രീകരിച്ച് ധ്യാനത്തില്‍നിന്നുണര്‍ന്ന് ഭൂഗോളവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും സൗരയൂഥങ്ങളും അണ്ഡകടാഹങ്ങളും എല്ലാ പ്രപഞ്ചങ്ങളും കേള്‍ക്കുമാറ് വളരെ പതുക്കെ മനസ്സു മന്ത്രിക്കുന്നു: 'അഹം ബ്രഹ്മാസ്മി. അതുതന്നെ ധ്യാനത്തില്‍നിന്നുണര്‍ന്ന് സൂഫികള്‍ മന്ത്രിക്കുന്നു - അനല്‍ഹഖ്!
'അനര്‍ഘനിമിഷം' എന്ന എന്‍റെ ചെറുപുസ്തകത്തില്‍ 'അനല്‍ഹഖ്' ഉണ്ട്. അന്നൊരു ദിവസം ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കു തോന്നി. ഞാന്‍ ഇല്ലാതാകാന്‍ പോവുകയാണല്ലോ! ഞാനും നീയും എന്നുള്ള യാഥാര്‍ഥ്യത്തില്‍നിന്ന് നീ മാത്രം അവശേഷിക്കാന്‍ പോവുകയാണ്. അതാണ് അനര്‍ഘനിമിഷം.
മരണം എന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുയോ ചെയ്തിട്ടില്ല. മരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണല്ലോ. അതു വരുമ്പോള്‍ വരട്ടെ.
ജനനംമുതല്‍ കുറേ അധികം പ്രാവശ്യം മരണത്തെ തൊട്ടുരുമ്മി. എന്‍റെ ഇടതുകാലില്‍ കൊടിയ വിഷമുള്ള ഒരു പാമ്പു ചുറ്റി. വലതുകാലിന്‍റെ പത്തിയിലൂടെ ഒരു വലിയ മൂര്‍ഖന്‍പാമ്പ് പതുക്കെ, വളരെ പതുക്കെ ഇഴഞ്ഞുപോയി. ഞങ്ങളുടെ വീട്ടില്‍ മൂന്നും നാലും പ്രാവശ്യം മൂര്‍ഖന്‍പാമ്പ് കയറി. രാത്രിയാണ്. ഒടുവിലത്തെ പ്രാവശ്യം മരണവുമായി നാലു വിരല്‍ അകലെ. ഞാന്‍ പാമ്പിനെ ചവിട്ടുമായിരുന്നു.
ഞാന്‍ മരിച്ചു. ഇനി എന്നെ ആരെങ്കിലും ഓര്‍മിക്കണമോ. എന്നെ ആരും ഓര്‍മിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. എന്തിനോര്‍മിക്കുന്നു? കോടാനുകോടി അനന്തകോടി സ്ത്രീപുരുഷന്മാര്‍ മരിച്ചുപോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓര്‍മിക്കുന്നുണ്ടോ?
എന്‍റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്‍റെത് എന്നു പറയാന്‍ എന്താണുള്ളത്? എന്‍റെതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ - ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതാണല്ലോ.
പൂര്‍ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്ത ഭീകരാദ്ഭുത സുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പേടിച്ചു കരഞ്ഞുകൊണ്ട് ഞാന്‍ ഓടിപ്പോന്നിട്ടുണ്ട്. മരുഭൂമിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ മരിക്കേണ്ടതായിരുന്നു.
അത് അജ്മീറിന് അടുത്തുവെച്ചാണ്. ഒരു ഉച്ചസമയം. ഞാന്‍ തിരിച്ചു. മരുഭൂമിയുടെ ഒരു മൂലയില്‍ക്കൂടിയാണ് വഴി. പണ്ട് വെട്ടുകല്ലുകള്‍ മാതിരി അടയാളങ്ങള്‍ ഉണ്ടായിരുന്നു; വഴിതെറ്റിപ്പോകാതിരിക്കാന്‍. കാലത്തിന്‍റെ പോക്കില്‍ കല്ലുകള്‍ മിക്കതും കാറ്റടിച്ച് മണ്ണില്‍ മൂടിപ്പോയി. എനിക്ക് വഴിതെറ്റി. ഭയങ്കര ചൂട്. നല്ല ദാഹവും. വലതുവശത്തേക്കാണ് പോകേണ്ടത്. ഞാന്‍ പോയത് ഇടതുവശത്തേക്ക്. അന്തമില്ലാത്ത മരുഭൂമി. ചുട്ടുപൊള്ളുന്നു. മുകളില്‍ ഭീകരസൂര്യന്‍ തലയുടെ അടുത്ത്. ലക്കില്ലാതെ നടക്കുകയാണ്. കാലുകള്‍ പൂണ്ടുപോകുന്നു. തോന്നുന്നത് തണുപ്പുമാതിരി. ചൂടില്‍ ഞാന്‍ വേവുകയാണ്. കൊടിയ ദാഹം. അവശനായി ഞാന്‍ വീണു. നീളത്തിലുള്ള ഒരു കരിക്കട്ടയാണ് ഞാന്‍. ഒത്ത നടുക്ക് അകത്ത് ഒരു ചെറിയ ചുവപ്പുവെളിച്ചം. അല്ലാഹ്, എന്താണത്?
അതും മറഞ്ഞു. ബോധം തീരെയില്ല. അങ്ങനെ ചുട്ടുപഴുത്ത് എത്രസമയം കിടന്നു? ദിവസങ്ങളോ മണിക്കൂറുകളോ? അറിഞ്ഞുകൂടാ.
അവിടെക്കിടന്ന് മരിച്ചിരുന്നെങ്കിലോ?
ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു തമാശപോലെ. ഇഹലോകജീവിതം ഒരു വന്‍ തമാശയാണ്. ഭഗവാന്‍റെ ലീലാവിലാസം.
ഒരിക്കല്‍ വി.കെ.എന്‍ എന്നോട് മരണത്തെപ്പറ്റിയുള്ള പ്രതികരണം ചോദിച്ചു. ഞാന്‍ പറഞ്ഞു: He puts off till the last moment (അവസാന നിമിഷം വരെ ബേജാറില്ല). വൈക്കം മുഹമ്മദ്ബഷീര്‍ മരിച്ചു; വാര്‍ത്ത വരുന്നു. എന്തിനാണ് മരിച്ചത്? അപ്പോള്‍ ഒരു കാരണം വേണം. അത്രതന്നെ.
ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്‍റെ പക്കല്‍ അനന്തമായ സമയം ഒട്ടുംതന്നെയില്ല.
എല്ലാവര്‍ക്കും സലാം. മാങ്കോസ്റ്റൈന്‍ മരത്തിനും സര്‍വമാന ജന്തുക്കള്‍ക്കും സലാം. എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം.

Thursday, 21 July 2016

ഖലീല്‍ ജിബ്രാന്റെ പ്രണയലേഖനങ്ങള്‍


"നീയില്ലാതെ ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ.
ഇതാ, ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ 
ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു.
പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട 
ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍ ചുംബിച്ചു
തുടങ്ങിയിരിക്കുന്നു. ചുംബിക്കുമ്പോള്‍മാത്രം ദൈവം 
നമുക്ക് ചിറകുകള്‍ തരുമെന്ന് നമ്മളിലൊരാള്‍ 
വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവില്‍ ഞാന്‍ 
കൊത്തിവച്ച ശില്പങ്ങളെല്ലാം ദൈവം മടക്കി ചോദിക്കുന്നു. 
പൂവുകള്‍ക്കിടയിലേക്കു നിന്നെ മറച്ചു പിടിച്ചുകൊണ്ട്
ദൈവത്തോട് ഞാന്‍ സംസാരിക്കട്ടെ"

പ്രണയാര്‍ദ്രമായ കവിതകള്‍.
പ്രണയം കാമുകിയാണ്, പ്രകൃതിയാണ്, മാതാവാണ്,
പ്രേയസിയാണ്, ജീവിതമാണ്. ഈ കവിതകളുടെ അനുഭൂതിതലത്തില്‍ ഒരു ധ്യാനം പോലെ അലിഞ്ഞില്ലാതാകുക

Monday, 11 July 2016

Kahil Gibran - A Tribute



I am alive like you,
and I am standing beside you.
Close your eyes and look around,
you will see me in front of you.
Gibran's words on his Epitaph

നോക്കുകുത്തി

            ഒരിക്കല്‍ ഞാനൊരു നോക്കുകുത്തിയോടു പറഞ്ഞു, 'ഈ ഏകാന്തമായ വയലില്‍ നിന്നു നീ ക്ഷീണിച്ചിരിക്കും അല്ലേ?'
അപ്പോള്‍ അവന്‍ പറഞ്ഞു, 'മറ്റുള്ളവരെ പേടിപ്പിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ആഹ്ലാദം അഗാധതയാര്‍ന്നതും നിലനില്‍ക്കുന്നതുമായ ഒന്നാണ്. ഞാനതില്‍ ഒരിക്കലും ക്ഷീണിച്ചിട്ടില്ല.'

ഒരു നിമിഷനേരത്തെ ചിന്തക്കു ശേഷം ഞാന്‍ പറഞ്ഞു, 'അത് സത്യമാണ്. എന്തുകൊണ്ടെന്നാല്‍, ഞാനും ആ ആഹ്ലാദം അറിഞ്ഞിട്ടുണ്ട്.'

അവന്‍ പറഞ്ഞു, 'വൈക്കോലിനാല്‍ നിറയ്ക്കപ്പെട്ടവര്‍ക്കു മാത്രമാണ് അതറിയുവാനാകുക.'
അപ്പോള്‍ ഞാനവനെ വിട്ടുപോന്നു. അവന്‍ എന്നെ സ്തുതിക്കുകയോ പുച്ഛിക്കുകയോ ചെയ്തതെന്നറിയാതെ.

ഒരു വര്‍ഷം കടന്നുപോയി. അതിനിടയില്‍ നോക്കുകുത്തി ഒരു തത്ത്വജ്ഞാനിയായി മാറി.ഞാന്‍ അവനരികിലൂടെ വീണ്ടും നടന്നുപോയപ്പോള്‍ അവന്റെ തൊപ്പിക്കു കീഴില്‍ രണ്ടു കാക്കകള്‍ കൂടുകൂട്ടുന്നതു കണ്ടു.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഖലീല്‍ ജിബ്രാന്റെ ഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Saturday, 9 July 2016

Mirror

                                       Once a dog ran into a museum- where all the walls, the ceiling, the door and even the floor were made of mirror. Seeing this the dog froze in surprise in the middle of the hall,  a whole pack of dogs surrounded it from all sides, from above and below. Just in case, the dog bared his teeth -and all the reflections responded to it in the same way. Frightened, the dog frantically barked - the reflections imitated the bark and increased it many times. The dog barked even harder and the echo was keeping up. The dog tossed from one side to another, biting the air - his reflections also tossed around snapping their teeth.Next morning the museum security guards found the miserable dog, lifeless and surrounded by a million reflections of lifeless dogs. There was nobody, who would harm to the dog;
The dog died by fighting with his own reflections.
The world doesn't bring good or evil on its own. Everything that is happening around us is the reflection of our own thoughts, feelings, wishes and actions. 

The World is a big mirror. Strike a good pose!

അനര്‍ഘനിമിഷം




വന്നതു പോലെതന്നെ ഞാന്‍ തനിയെ പോകുയാണ്. 
നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി 
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
.യാത്രക്കുള്ള സമയം വളരെ അടുത്ത് കഴിഞ്ഞു......പെയ്യുവാൻ പോകുന്ന കാര്മേഘങ്ങലെപ്പോലെ ഈ ഓര്മ്മ എന്റെ അന്തരംഗം പൊട്ടുന്നതുപോലെ വിങ്ങി നില്ക്കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.......


(അനര്‍ഘനിമിഷം)


കന്യകേ നിന്‍റെ കണ്ണുകളില്‍ നിന്നാണ് 
അറിവിന്‍റെ ആദ്യത്തെ കിരണം എന്‍റെ 
ഹൃദയത്തെ ചുംബിച്ചത്.തന്നെയുമല്ല 
നിന്‍റെ സാന്നിദ്ധ്യത്തില്‍ മറ്റുള്ള മുഖങ്ങളെല്ലാം 
നിഷ്പ്രഭങ്ങളായ് മായുകയാണ്
ആ പൂവ് നീ എന്തു ചെയ്തു?
ഏതു പൂവ്?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ പൂവ്?
ഓ അതോ?
അതെ അതെന്തു ചെയ്തു?
തിടുക്കപെട്ട് അന്വേഷിക്കുന്നത് എന്തിന്?
ചവട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കില്ലെന്ത്?
ഓ.... ഒന്നുമില്ല എന്‍റെ ഹൃദയമായിരുന്നു അത് 
(ഏകാന്തതയുടെ മഹാതീരം)







യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ്‌ വിങ്ങി നില്‍കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.........
( അനര്ഘനിമിഷം)

മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)




 ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. 
( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന്)
                        


നീ എനിക്കിപ്പോയും ഒരു മഹാരഹസ്യം.കാലമിത്രയുമായിട്ടും എനിക്കു നിന്നെപ്പറ്റി അറിയാന്‍ കഴിഞ്ഞില്ല.അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു.അറിയാതെ നിന്നെ ഞാന്‍ വെറുത്തു.അറിഞ്ഞുകൊണ്ടു നിന്നെ ഞാന്‍ വേദനപ്പെടുത്തിയോ?
( അനര്ഘനിമിഷം)

Tuesday, 5 July 2016

പ്രേമലേഖനം

Vaikom Muhammad Basheer

“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ  കേശവന്‍ നായര്‍"

Tuesday, 28 June 2016

പ്രണയം

ആരോ ആരെയോ എവിടെയോ ആത്മാർഥമായി പ്രണയിക്കുന്നു
എന്നു വിശ്വസിക്കുമ്പോൾ എന്തൊരു സമാധാനം!
ലോകം വിചാരിച്ചത്ര വൃത്തികെട്ടതല്ല; ജീവിതം വിചാരിച്ചത്ര ശപിക്കപ്പെട്ടതുമല്ല.
പ്രണയം ആഹ്ലാദകരമായ ഒരന്ധവിശ്വാസമാണ്.
കെ.ആർ.മീര

Monday, 27 June 2016

ഒരു ദേവദാസിക്കെഴുതിയ വരികള്‍



അവസാനം
ഒരു കാലം വരും.
അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും
എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും
മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍
എല്ലാം ഒരൊറ്റ കയ്യൊപ്പു
വഹിക്കുന്നതായി തോന്നും.
അപ്പോഴാണ്
നീ അവരെ കടന്നുപോവുക
തിരിച്ചറിയാതെ,
അവരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നുവെന്നിരിക്കിലും
വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല,
അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു.
അപ്പോള്‍ നീ,
സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ,
സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ
നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ
അമ്പലനടകളിലിരുന്നു.
വയസ്സ്
ഒരു രാത്രിയില്‍
ഞാനുണര്‍ന്നപ്പോള്‍
വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട്
എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി.
തെരുവ് വിജനമായിരുന്നു.
രാത്രി
മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന
മൂപ്പെത്താത്ത പഴമായിരുന്നു.
പ്രണയം
യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം.
പ്രണയത്തിന്റെ മായാവിഭ്രമത്തിന്
ഞാനിപ്പോഴും അര്‍ഹയാണോ?
കണ്ണുകളിറുക്കിക്കൊണ്ട്
എന്നെ വിളിക്കരുത്.
ഇന്ന് വാക്കുകളുടെ സത്യം തണുത്തുറഞ്ഞതാണ്.
ഒരു തണുപ്പേറിയ നവജാതശിശു.
പ്രിയപ്പെട്ടവനേ,
നീയാണതിന് പിതൃത്വം നല്‍കിയത്.
നിനക്ക് ഇപ്പോള്‍ ആ കുഞ്ഞിനെ
തിരസ്‌കരിക്കാനാവില്ല.
മാധവിക്കുട്ടി

വാക ഹൃദയത്തിൽ പൂവിട്ട ഗുൽമോഹർ


നീ എന്നെ ഓര്‍ക്കുന്നില്ലേ....?
ഏകാന്തത നിറഞ്ഞ നിന്‍റെ പാതയില്‍ നിനക്ക് കൂട്ടായി ഞാന്‍ നിന്നത് ?

എന്‍റെ ഇതളുകള്‍ നോക്കി നീ നിന്‍റെ ഓര്‍മകളില്‍ മുഴുകിയപ്പോള്‍ ഞാന്‍ നിനക്ക് തണലായി മാറിയത്..?

നിന്‍റെ വാകയെ നീ മറന്നു പോയോ....?
മറന്നിട്ടുണ്ടാവും...

കാലം നിന്നെ സൗഹൃദത്തിന്റെ ലോകത്ത് നിന്നും കൂടികൊണ്ട് പോയത് വേര്‍പാടിന്റെ ലോകത്തേക് ആയിരുന്നു അല്ലോ... ....

എന്നാല്‍ നീ ഇല്ലാതെ ഈ ഏകാന്തതയുടെ ലോകത്ത് ഞാന്‍ തനിച്ചായി..

ഒരിക്കല്‍ എന്‍റെ വാകപൂവിനെ പുസ്തകതാളില്‍ ചേര്‍ത്ത് വെച്ച് "എന്‍റെ ഓര്‍മകള്‍ക്ക് നിന്‍റെ വാകച്ചുവപ്പു നിറമാണ്‌ "എന്ന് നീ മൊഴിഞ്ഞത് ഞാന്‍ ഒരിക്കലും മറന്നില്ല .

ഓരോ വേനല്‍ കാലത്തിലും നിന്നെയും പ്രതീക്ഷിച്ചു ഞാന്‍ പൂവിടുന്നു..

നിനക്ക് തരുവാനായി കുറെ വാകപൂകളുമായി ഞാന്‍ നിന്നെ കാത്തിരിക്കുന്നു...

Thursday, 2 June 2016

നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...

നിന്നെ തേടി ഞാന്‍ വരുന്നു. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയോ നീ ഉണ്ട്. മറ്റാരോ ആയി. പക്ഷിയായി മാനായി അല്ലെങ്കില്‍ ചിത്രശലഭമായി. സൃഷ്ടിപരമ്പരകളിലൂടെ ഞാന്‍ നിന്നെ തേടും. നിന്നെ പ്രാപിക്കാനായി പക്ഷിയും മാനും ചിത്രശലഭവുമായി ഞാന്‍ ജനിക്കും. നിന്റെ നെഞ്ചില്‍ തലചായ്ച്ച് എന്റെ ദുഃഖങ്ങള്‍ മറക്കുവാനായി ഞാന്‍ ജന്മങ്ങളും പുനര്‍ജന്മങ്ങളും പൂകാം.
സൃഷ്ടിപരമ്പരകളിലൂടെയുള്ള, നിന്നെ തേടിയുള്ള എന്റെ യാത്ര തുടരുന്നു...
( എം. മുകുന്ദന്‍)

Wednesday, 4 May 2016

The Prophet



Let there be spaces in your togetherness,

 And let the winds of the heavens dance between you.

 Love one another but make not a bond of love:

 Let it rather be a moving sea between the shores of your souls.

 Fill each other's cup but drink not from one cup.

 Give one another of your bread but eat not from the same loaf.

 Sing and dance together and be joyous, but let each one of you be alone,

 Even as the strings of a lute are alone though they quiver with the same music. 

Give your hearts, but not into each other's keeping.

 For only the hand of Life can contain your hearts. 

And stand together, yet not too near together:

 For the pillars of the temple stand apart,

 And the oak tree and the cypress grow not in each other's shadow