നീ എന്നെ ഓര്‍ക്കുന്നില്ലേ....?
ഏകാന്തത നിറഞ്ഞ നിന്‍റെ പാതയില്‍ നിനക്ക് കൂട്ടായി ഞാന്‍ നിന്നത് ?
ഏകാന്തത നിറഞ്ഞ നിന്‍റെ പാതയില്‍ നിനക്ക് കൂട്ടായി ഞാന്‍ നിന്നത് ?
എന്‍റെ ഇതളുകള്‍ നോക്കി നീ നിന്‍റെ ഓര്‍മകളില്‍ മുഴുകിയപ്പോള്‍ ഞാന്‍ നിനക്ക് തണലായി മാറിയത്..?
നിന്‍റെ വാകയെ നീ മറന്നു പോയോ....?
മറന്നിട്ടുണ്ടാവും...
കാലം നിന്നെ സൗഹൃദത്തിന്റെ ലോകത്ത് നിന്നും കൂടികൊണ്ട് പോയത് വേര്‍പാടിന്റെ ലോകത്തേക് ആയിരുന്നു അല്ലോ... ....
എന്നാല്‍ നീ ഇല്ലാതെ ഈ ഏകാന്തതയുടെ ലോകത്ത് ഞാന്‍ തനിച്ചായി..
ഒരിക്കല്‍ എന്‍റെ വാകപൂവിനെ പുസ്തകതാളില്‍ ചേര്‍ത്ത് വെച്ച് "എന്‍റെ ഓര്‍മകള്‍ക്ക് നിന്‍റെ വാകച്ചുവപ്പു നിറമാണ് "എന്ന് നീ മൊഴിഞ്ഞത് ഞാന്‍ ഒരിക്കലും മറന്നില്ല .
ഓരോ വേനല്‍ കാലത്തിലും നിന്നെയും പ്രതീക്ഷിച്ചു ഞാന്‍ പൂവിടുന്നു..
നിനക്ക് തരുവാനായി കുറെ വാകപൂകളുമായി ഞാന്‍ നിന്നെ കാത്തിരിക്കുന്നു...
No comments:
Post a Comment