Wednesday, 29 January 2014

പറയാതെ വരികയും;
പറയാതെ പോകുകയും
ചെയ്യുന്ന ചിലരുണ്ട്....

വേദനകളെ വളര്‍ത്താന്‍
ഏല്‍പ്പിച്ചു പോകുന്നവര്‍.....

Tuesday, 14 January 2014

Once u lost me,
u can never have me back..
And even if u have me again,
it will never be d same..

Sometimes, our eyes need to be washed by our tears so that we can see life with a clearer view again..

The reason for everyone to hold on to memories is because memories are the only things that don't change while everyone else does..

A LESSON FROM WATER "
Adjust urself in every situation,
in any shape,
at any time
and
always find out UR OWN WAY.
This is the reality of Life...

Sunday, 12 January 2014

എന്റെ സ്വപ്നങ്ങള്‍ തന്നെയായിരുന്നു 
എനിക്കെന്നും തണല്‍മരങ്ങള്‍

പ്രതീക്ഷകള്‍ ഇരുളടഞ്ഞ 
ഓര്‍മ്മകളുടെ ശവ കുടിരങ്ങളും.

എന്റെ ഇതുവരെയുള്ള ജീവിതം എന്നോ എഴുതിയവസാനിയ്ക്കപ്പെട്ട
വിധിയുടെ ഉപ്പുനീരുറവയായിരുന്നു.

കാലം എന്റെ ജീവനു കന്മദം നല്‍കി
ഓര്‍മ്മകള്‍ എന്റെ ശരിരത്തെ കീഴ്പെടുത്തിയിരിയ്ക്കുന്നു.

ബന്ധങ്ങളെന്നെ സ്നേഹത്തിന്റെ
കല്‍തുറങ്കില്‍ പുട്ടിയിട്ടു.

അപ്പൊഴെക്കുമെന്‍റെ ആത്മാവ്
ഇരുട്ടില്‍ പാലായനം ചെയ്തു കഴിഞ്ഞിരുന്നു.





കൃഷ്ണന്‍


നിന്റെ ശരീരം
എന്റെ തടവറയാണ്,
കൃഷ്ണാ
അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല.
നിന്റെ കറുപ്പ്
എന്നെ അന്ധയാക്കുന്നു.

നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍
സമര്‍ത്ഥമായ ലോകത്തിന്റെ
ആരവത്തെ പുറത്തിട്ടടയ്ക്കുന്നു.


(മാധവികുട്ടി)

Wednesday, 8 January 2014



എനിക്കു വട്ടുതന്നെയാണ്‌ സമ്മതിച്ചു.
അതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. വട്ടുവരാനും കുറച്ചു യോഗ്യതയൊക്കെവേണം



(ബഷീർ)


എല്ലാ വേഷവും അഴിച്ചുവെച്ചു
ഏഴാം പേജില്‍ മധ്യനിരയിലൊരു കോളം വാര്‍ത്ത !!

അത്ര മാത്രമാകുന്നു മരണം ശേഷം ഞാന്‍ ...

Tuesday, 7 January 2014

ഒരു സ്വപ്നം മാത്രം ബാക്കിയായി ഈ യാത്രയില്‍ ഞാന്‍
തളര്‍ന്നു വീണേക്കാം......

അന്ന് ,...എന്നെ നോക്കി 'ജീവിത'മെന്ന 
എന്‍റെ സ്വപ്നം വിലപിക്കുന്നുണ്ടാകും.....!
ദൈവം തലവേദനകള്‍ കൊണ്ടൊരു തലയും
ഭ്രാന്തുകള്‍കൊണ്ടൊരു മനസ്സും സൃഷ്ടിച്ച് 
എന്‍റെ പേരിട്ടു.......!

പിന്നെയാണ് രസം;
എന്‍റെ അടുക്കല്‍ വന്ന പലര്‍ക്കും
എന്‍റെ പേരു തന്നെയായിരുന്നു....!!

Friday, 3 January 2014

കള്ളിച്ചെടി....

മരുഭൂവിലെവിടെയോ മണല്‍വിരിപ്പിനിടയില്‍ കഴിയേണ്ട ഞാന്‍ 
ഇന്ന് ഇവിടെ ഒരു കൊച്ചു ചട്ടിക്കകത്ത്
മണല്‍ത്തരികളോട് കൂട്ട് കൂടിയും 
തമ്മില്‍ തല്ലു കൂടിയും കഴിഞ്ഞോരെന്നെ
ഉറക്കത്തില്‍ അറിയാതെ കടത്തിക്കൊണ്ടു വന്നതാര്
ഇവിടെ തളച്ചാരോഎനിക്കൊരു പേരിട്ടു
ചട്ടിയില്‍ വളരുന്ന ബോണ്‍സായി കള്ളിച്ചെടി

എന്റെ ചോരയുടെ നിറമെന്തെന്നറിയുവാന്‍
കയ്യൊന്നു വെട്ടിമാറ്റി
വികൃതിയാം ഒരു ബാലന്‍
ദാഹം ശമിപ്പിക്കാന്‍ ഹോസുമായി വന്ന മോളെ
അമ്മയിന്നു ശാസിച്ചു
കള്ളിച്ചെടിക്കു വെള്ളം വേണ്ട
അപ്പുറത്തെ ചട്ടികളില്‍ നിര്‍വികാരഭാവത്തില്‍
ബോണ്‍സായി ആരായാലും പേരറിയാത്ത പലരും

പകലിന്റെ പൊള്ളുന്ന ചൂടില്ല
രാവിന്റെ ശീതക്കാറ്റില്ല
മണല്‍ക്കാറ്റിന്റെ ശീല്കാരമില്ല
എനിക്കിന്ന് സ്വന്തമായി ഒന്നുമില്ല
ആകെ ബാക്കിയുള്ളത്
ഈ ചട്ടിയും
ബോണ്‍സായി എന്ന പേരും മാത്രം