Saturday, 9 July 2016

അനര്‍ഘനിമിഷം




വന്നതു പോലെതന്നെ ഞാന്‍ തനിയെ പോകുയാണ്. 
നീയും ഞാനും എന്നുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവസാനം നീ മാത്രമായി 
അവശേഷിക്കാന്‍ പോവുകയാണ്. നീ മാത്രം.
.യാത്രക്കുള്ള സമയം വളരെ അടുത്ത് കഴിഞ്ഞു......പെയ്യുവാൻ പോകുന്ന കാര്മേഘങ്ങലെപ്പോലെ ഈ ഓര്മ്മ എന്റെ അന്തരംഗം പൊട്ടുന്നതുപോലെ വിങ്ങി നില്ക്കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.......


(അനര്‍ഘനിമിഷം)


കന്യകേ നിന്‍റെ കണ്ണുകളില്‍ നിന്നാണ് 
അറിവിന്‍റെ ആദ്യത്തെ കിരണം എന്‍റെ 
ഹൃദയത്തെ ചുംബിച്ചത്.തന്നെയുമല്ല 
നിന്‍റെ സാന്നിദ്ധ്യത്തില്‍ മറ്റുള്ള മുഖങ്ങളെല്ലാം 
നിഷ്പ്രഭങ്ങളായ് മായുകയാണ്
ആ പൂവ് നീ എന്തു ചെയ്തു?
ഏതു പൂവ്?
രക്ത നക്ഷത്രം പോലെ കടും ചെമപ്പായ പൂവ്?
ഓ അതോ?
അതെ അതെന്തു ചെയ്തു?
തിടുക്കപെട്ട് അന്വേഷിക്കുന്നത് എന്തിന്?
ചവട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍?
കളഞ്ഞെങ്കില്ലെന്ത്?
ഓ.... ഒന്നുമില്ല എന്‍റെ ഹൃദയമായിരുന്നു അത് 
(ഏകാന്തതയുടെ മഹാതീരം)







യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു പെയ്യുവാന്‍ പോകുന്ന കാര്‍മേഘത്തെ പൊലെ ഈ ഒാര്‍മ്മ എണ്റ്റെ അന്തരംഗം പൊട്ടുമാറ്‌ വിങ്ങി നില്‍കുന്നു. ഞാൻ ഇവിടെ ഇല്ലായ്മയില് ലയിക്കുവാൻ പോകുന്നു......വർത്തമാനകാലത്തിന്റെ വക്കത്തു നില്ക്കുന്ന ഭൂതകാലമാണ് ഞാന്.........
( അനര്ഘനിമിഷം)

മധുര സുന്ദര സുരഭിലമായ നിലാവെളിച്ചം...അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളിൽ ഉണ്ടെന്നു പറയുന്നത്?'-(ബഷീറിന്റെ പ്രേമലേഖനത്തില് നിന്ന്.)




 ഇപ്പോള്‍ ഇതാ ഞാന്‍ മരിച്ചിരിക്കുന്നു. മതിയായ കാരണങ്ങളുണ്ടോ എന്ന് നിങ്ങള്‍ തന്നെ തിട്ടപ്പെടുത്തുക. ഞാന്‍ പറഞ്ഞില്ലേ, എന്റെ പക്കല്‍ അനന്തമായ സമയം ഒട്ടും തന്നെയില്ല. എല്ലാവര്‍ക്കും സലാം. എന്തെങ്കിലും തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അണ്ഡകടാഹമേ, മാപ്പ്! എല്ലാവര്‍ക്കും മംഗളം. ശുഭം. 
( ബഷീറിന്റെ ചരമക്കുറിപ്പില്‍ നിന്ന്)
                        


നീ എനിക്കിപ്പോയും ഒരു മഹാരഹസ്യം.കാലമിത്രയുമായിട്ടും എനിക്കു നിന്നെപ്പറ്റി അറിയാന്‍ കഴിഞ്ഞില്ല.അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു.അറിയാതെ നിന്നെ ഞാന്‍ വെറുത്തു.അറിഞ്ഞുകൊണ്ടു നിന്നെ ഞാന്‍ വേദനപ്പെടുത്തിയോ?
( അനര്ഘനിമിഷം)

No comments:

Post a Comment