മോര്‍ച്ചറിയില്‍
ഇരുണ്ടൊരു മൂലയ്ക്ക്
നെഞ്ചു പിളര്‍ന്നു കിടക്കുന്നു
ഏകാകിയായൊരു അനാഥശവം
ചുണ്ടില്‍ അപ്പോളും
ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു
കണ്ണില്‍ ഒരു കണ്ണുനീര്‍ത്തുള്ളി
പൊഴിയുവാന്‍ കാത്തുനില്‍ക്കുന്നു
വലം കയ്യില്‍ അവളുടെ
പേര് പച്ചകുത്തിയത് മാഞ്ഞിരുന്ന ില്ല
ഇടം കയ്യില്‍ കട്ടപിടിച്ച
ചോരയ്ക്ക് നിറം മങ്ങിയിരുന്നില്ല
വിറയ്ക്കുന്ന കൈകളാല്‍
മരവിച്ച ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍
ആ ഹൃദയം പെട്ടെന്ന് മിടിച്ചുവോ
അത് എന്നോട് പറയുന്നപോലെ
അവളെ ഞാന്‍ സ്നേഹിച്ചിരുന്നു
ഇരുണ്ടൊരു മൂലയ്ക്ക്
നെഞ്ചു പിളര്‍ന്നു കിടക്കുന്നു
ഏകാകിയായൊരു അനാഥശവം
ചുണ്ടില്‍ അപ്പോളും
ഒരു പുഞ്ചിരി ബാക്കിയുണ്ടായിരുന്നു
കണ്ണില്‍ ഒരു കണ്ണുനീര്‍ത്തുള്ളി
പൊഴിയുവാന്‍ കാത്തുനില്‍ക്കുന്നു
വലം കയ്യില്‍ അവളുടെ
പേര് പച്ചകുത്തിയത് മാഞ്ഞിരുന്ന
ഇടം കയ്യില്‍ കട്ടപിടിച്ച
ചോരയ്ക്ക് നിറം മങ്ങിയിരുന്നില്ല
വിറയ്ക്കുന്ന കൈകളാല്‍
മരവിച്ച ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍
ആ ഹൃദയം പെട്ടെന്ന് മിടിച്ചുവോ
അത് എന്നോട് പറയുന്നപോലെ
അവളെ ഞാന്‍ സ്നേഹിച്ചിരുന്നു
No comments:
Post a Comment