Wednesday, 6 May 2015

കുമ്പസാര കുറിപ്പ്
ഒരു തണല് മരമാകാന്
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു
നിന്റെ നിഴലിനെ വെറുത്തവര്
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര് നിന്റെ ശൂന്യതയില്
നീ ,ജീവിതത്തിന്റെ പച്ച
പരമാര്ത്ഥം
എന്നേറ്റു പറയുകയാണ് ....

No comments:

Post a Comment