Wednesday, 24 April 2013

  • "നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
     ഒരു തുള്ളി രക്തം മാത്രം
     നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
     നിന്നെ മറക്കാതിരിക്കാന്‍
     എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
     എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
     നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
     നിന്റെ സത്യം മങ്ങാതിരിക്കാന്‍
     കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
     ഞാനൊപ്പിയെടുക്കുന്നു
     ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
     ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
     അതിനെ എയ്‌തു വീഴ്‌ത്തുന്നു.
     ഇതെന്റെ സന്ന്യാസം.''
     :നന്ദിത

    ജീവിതം നീ എടുത്തുപോയപ്പോള്‍
    എനിക്ക് നഷ്ടമായത് എന്‍റെ മനസ്സാണ്.
    മ്യതിയുടെ രണഭൂമികളില്‍
    വിലപിച്ച് ഇനി എനിക്കെന്‍റെ
    നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.
    ==========================

    ഓ... മറന്നു...!!
    ഈ ജന്മവും നമ്മളങ്ങനെതന്നെയല്ലേ..!
    ഒരിക്കല്‍
    പ്രാണന്‍ പകുത്ത്നല്‍കിയ
    രണ്ടപരിചിതര്‍...........,...!!

    എന്തിനായ് നാളെ ഞാന്‍ ജീവിക്കണം ?
    ഇല്ല …. ഭയമെനിക്കൊട്ടും മരിക്കാന്‍ …
    എന്നാല്‍ ഭയക്കുന്നു ഞാന്‍ ഒരുപാട് ,
    നാളെകളില്‍ വിരിയുന്ന പൂവുകളെ ഓര്‍ത്ത് ..
    അവരില്‍ നിറഞ്ഞിടും കണ്ണു നീരോര്‍ത്ത് ..
    എന്റെ ഈ മണ്ണിനെ വിട്ടു ഞാന്‍ പോകുന്നു
    ==========================

No comments:

Post a Comment