Wednesday, 24 April 2013


 ഇനി ഞാനൊരു സ്വകാര്യം പറയാം ...
 നിന്റെന കൂട് തുരുംബെടുത്തിരിക്കുന്നു...
 പാരിജാത പൂക്കള്‍ അടര്ന്നു വീഴുന്ന കാറ്റില്‍
 നിന്റെത കൂടും പൊടിഞ്ഞു വീഴും ...
 പോകുമ്പോള്‍ എനിക്കൊരു പൊന്തൂ.വല്‍ തന്നിട്ട് പോകുക ....
 നിന്റെപ ചിറകടിയുടെ ഊഷ്മളതയില്‍
 കൊഴിഞ്ഞു വീഴുന്ന ഒരു പൊന്തൂഷവല്‍
========================================
ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും‌മുമ്പേ.... അവശേഷിച്ച ഈ ചലനവും നിലച്ചങ്കില്‍
============================================
*മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു
========================================
"ഇന്നലെ രാത്രിയിലും ഒരു പൂ വിരിഞ്ഞിരിക്കണം... ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കാം.." - നന്ദിത..
=================================
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?

==========================
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ

No comments:

Post a Comment