ഇന്നലെ ഞാന്‍ കണ്ട
സ്വപ്നത്തിലെവിടെയോ പേരറിയാത്ത
ഒരു മരം പൂത്തിരുന്നു...
നാഴികമണികളുടെ താളത്തിനൊപ്പിച്ച്
ചുവപ്പ് പൂക്കള്‍ പൊഴിച്ച് നിന്നിരുന്ന മരം.
ഇന്ന് ഞാനറിയുന്നു ആ പൂക്കള്‍ക്ക്
രക്തത്തിന്‍റെ ചുവപ്പായിരുന്നു.
മരണത്തിന്‍റെ ഋതുവുമായി
വന്ന രക്തപുഷ്പങ്ങള്‍...
@ഗോട്ഫ്രേ.
No comments:
Post a Comment