ഞാൻ കിളിയോട് പറഞ്ഞു,
"എനിക്ക് നിന്നെപ്പറ്റി
ഒരു കവിതയെഴുതണമെന്നുണ്ട്.."
കിളി ചോദിച്ചു,
"നിന്റെ വാക്കുകളിൽ
എന്റെ തൂവലുകളുടെ നിറക്കൂട്ടുകളുണ്ടോ..?"
ഞാൻ പറഞ്ഞു,
"ഇല്ല.."
"നിന്റെ വാക്കുകളിൽ
എന്റെ കണ്ഠത്തിന്റെ സംഗീതമുണ്ടോ..?"
"ഇല്ല.."
"നിന്റെ വാക്കുകളിൽ
എന്റെ ചിറകുകളുടെ വേഗമുണ്ടോ..? "
'ഇല്ല..'
"ജീവനുണ്ടോ..?"
"ഇല്ല.."
''പിന്നെന്തു കവിതയാ
നീയെന്നെപ്പറ്റി എഴുതാൻ പോണേ..?"
ഞാൻ പറഞ്ഞു,
"പക്ഷേ, നിന്നോടെനിക്ക് സ്നേഹമുണ്ടല്ലോ.."
കിളി പറഞ്ഞു,
"അതിന്
സ്നേഹവും വാക്കുകളും തമ്മിലെന്തു ബന്ധം..?"
അതെനിക്ക് പുതിയൊരനുഭവമായിരുന്നു..
പിന്നെ ഞാനൊരക്ഷരം മിണ്ടിയില്ല..!
No comments:
Post a Comment