ഇതു കര്‍മബന്ധങ്ങളുടെ കഥയാണ് ഇതില്‍ അകല്‍ച്ചയും ദുഖവും മാത്രമേയുള്ളൂ.... അനുജത്തി നടന്നു നീങ്ങുന്നു ....അസ്തമയത്തിന്റെ താഴ്‌വരയില്‍ ഏട്ടത്തി തനിച്ചു നിന്നു . പയല്‍ക്കുരുന്നില്‍ നിന്ന് വീണ്ടും അവള്‍ വളര്‍ന്നു . വേരുകള്‍ പിത്രുക്കളുടെ കിടപ്പറയിലെക്കിറങ്ങി . മൃതിയുടെ മുലപ്പാല് കുടിച് ചില്ലകള്‍ പടര്‍ന്നു തിട്ടം വച്ചു . കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട പെണ്കുട്ടി ചെതലിയുടെ താഴ്‌വരയില്‍ പൂവിരുക്കുവാന്‍ എത്തി .അവിടെ തനിച്ചു നിന്ന ചെമ്പകത്തിന്റെ ചില്ലയോടിച് പൂ നുള്ളിയപ്പോള്‍ ചെമ്പകം പറഞ്ഞു : അനുജത്തി നീ എന്നെ മറന്നുവല്ലോ......
http://books.google.co.in/books?id=aliUkj3_YmgC&lpg=PA5&pg=PA25#v=onepage&q&f=false
'വിരസതയുടെ ദിനങ്ങള്‍ കടന്നു പോവുമ്പോഴും
വിറയ്ക്കാത്ത കാലുകളോടെ ഞാന്‍ നടന്നു.
എനിക്കു സമ്മാനിക്കാന്‍
സ്വപ്നങ്ങളുമായി
മേഘങ്ങള്‍ എങ്ങോനിന്ന് പറന്നുവന്നു.''
: നന്ദിത
''വഴിയേറെ ഇനിയും പോകേണ്ടിയിരിക്കുന്നു.
സൂര്യനസ്തമിച്ച നാളുകളില്‍
വീര്‍ത്തുകെട്ടിയ ആകാശം
പാന്ഥന്റെ ഹൃദയം വില്‌യ്ക്കുവാങ്ങുന്നു.
യാത്രികരെല്ലാം തളര്‍ന്നു തുടങ്ങിയിരിക്കുന്നു.''
: നന്ദിത
വീണ്ടും മൗനം ബാക്കി.
കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു.
ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര് കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി
ഉറഞ്ഞുതുള്ളുന്നതും അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു
കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും
കണക്കെടുക്കാതെ ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം.
(നന്ദിത - 1992 )
കനലുകൾക്ക് പുറത്ത് മനസ്സ് ന്യത്തം വയ്ക്കുന്നു
ചോദിക്കാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ
വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് ചിതറി വീഴുന്നു,
നിശ്ചലമാകുന്നു.
ഏതോ വെണ്ണക്കൽ പ്രതിമയുടെ പാദങ്ങൾ
കണ്ണുനീര് കൊണ്ട് കഴുകി
ചുണ്ടുകൾകൊണ്ട് ഒപ്പുന്നതാര്?
യോഹന്നാന്റെ ശിരസ്സിനുവേണ്ടി
ഉറഞ്ഞുതുള്ളുന്നതും അവളല്ലയോ?
അവളുടെ പൊട്ടിച്ചിരി ഉലകം നിറഞ്ഞ്
നേർത്ത തേങ്ങലായ്
കാതുകളിൽ ചിലമ്പുന്നു
കൽക്കിക്കു ശേഷം
ഇനിയാരെന്നറിയാതെ, കാത്തിരിക്കാതെ
ലോകം തളർന്നുറങ്ങിക്കഴിഞ്ഞു
നിശബ്ദം, ആരുടേയും ഉറക്കം കെടൂത്താതെ
ഇനി ദൈവ്വപുത്രനെത്തുമെന്നോർത്ത്
സ്വപ്നങ്ങളെ മാടി വിളിക്കുമ്പോഴും
ഞാനുറങ്ങാതെ കാത്തിരിക്കാം.
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമ്മയുമായി
വേനലുകളുടേയും വർഷങ്ങളുടേയും
കണക്കെടുക്കാതെ ഇനിയെത്തുന്നത് ദൈവ്വപുത്രനാവുമന്ന് വെറുതെ ആശിച്ച്
ഞാനുറങ്ങാതെ കാത്തിരിക്കാം.
(നന്ദിത - 1992 )
http://books.google.co.in/books?id=aliUkj3_YmgC&lpg=PA5&pg=PA25#v=onepage&q&f=false
'വിരസതയുടെ ദിനങ്ങള്‍ കടന്നു പോവുമ്പോഴും
വിറയ്ക്കാത്ത കാലുകളോടെ ഞാന്‍ നടന്നു.
എനിക്കു സമ്മാനിക്കാന്‍
സ്വപ്നങ്ങളുമായി
മേഘങ്ങള്‍ എങ്ങോനിന്ന് പറന്നുവന്നു.''
: നന്ദിത
''വഴിയേറെ ഇനിയും പോകേണ്ടിയിരിക്കുന്നു.
സൂര്യനസ്തമിച്ച നാളുകളില്‍
വീര്‍ത്തുകെട്ടിയ ആകാശം
പാന്ഥന്റെ ഹൃദയം വില്‌യ്ക്കുവാങ്ങുന്നു.
യാത്രികരെല്ലാം തളര്‍ന്നു തുടങ്ങിയിരിക്കുന്നു.''
: നന്ദിത
No comments:
Post a Comment