Friday, 22 August 2014

--- കാഴ്ച ---
മഴ നനഞ്ഞു നടന്ന 
എന്നെ അവര്‍ വിളിച്ചു;
;'' പ്രാന്തന്‍...''
അവര്‍ക്കറിയില്ലല്ലോ
മഴയും വെയിലും കൊള്ളാതിരിക്കാന്‍
എനിക്കൊരു കുടയില്ലെന്ന്...
ആള്‍ക്കൂട്ടങ്ങള്‍ക്ക് ചില ക്കാര്യങ്ങളില്‍
ഒരേ...നാവാണ്....ഒരേ കാഴ്ചയാണ്...
ഒരേ,,വിധിയെഴുത്തും...!
അസാധാരണമായി
പലരും..പലതും ചെയ്യുന്നത്
നിവര്‍ത്തികേടുകൊണ്ടാണെന്നു കൂടി...;
ചേര്‍ത്തു വായിക്കുക..!
--- കാഴ്ച ----

No comments:

Post a Comment